ഇന്ത്യൻ വനിതാ ക്രികെറ്റ് താരം വേദ കൃഷ്ണമൂർത്തിയുടെ അമ്മയ്ക്കു പിന്നാലെ സഹോദരിയും കോവിഡ് ബാധിച്ച് മരിച്ചു. വേദയുടെ മൂത്ത സഹോദരി വത്സല ശിവകുമാറാണ് മരിച്ചത്. 45 കാരിയായ ഇവർ ചികമംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ആഴ്ചകളോളം ചികിത്സയിലായിരുന്ന വത്സലയുടെ ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞദിവസം വാർഡിലേക്ക് മാറ്റിയിരുന്നു. എന്നാൽ, പൊടുന്നലെ ആരോഗ്യനില വഷളായി. വേദിയുടെ അമ്മ കോവിഡ് ബാധിച്ച് രണ്ടാഴ്ച മുമ്പാണ് മരിച്ചത്.
‘അമ്മ കോവിഡ് ബാധിച്ച് മരിച്ച വിവരം വേദ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. വേദയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു.