ഓക്സിജന്‍ കിട്ടാതെ കൊവിഡ് കൂട്ടമരണം:ഫയലുകള്‍ പിടിച്ചെടുക്കാന്‍ കർണാടക ഹൈക്കോടതി നിർദ്ദേശം

0
92

ചാമരാജനഗര്‍ ജില്ലയില്‍ ഓക്സിജന്‍ കിട്ടാതെ 24 കൊവിഡ് രോഗികള്‍ മരിച്ച സംഭവത്തില്‍ ചാമരാജനഗർ കലക്ടറേറ്റിലേയും മൈസൂരു കലക്ടറേറ്റിലേയും ബന്ധപ്പെട്ട ഫയലുകള്‍ പിടിച്ചെടുത്ത് ഇനിയൊരു ഉത്തരവുണ്ടാവും വരെ കസ്റ്റഡിയില്‍ വെക്കാന്‍ കര്‍ണാടക ഹൈക്കോടതി നിർദ്ദേശിച്ചു. കർണാടക ചീഫ് സെക്രട്ടറിക്കാണ് ഹൈക്കോടതി ഈ നിർദ്ദേശം നൽകിയത്.
ഓക്സിജൻ കിട്ടാതെ രോഗികൾ കൂട്ടത്തോടെ മരിച്ച സംഭവം വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഇതിനുശേഷം ചാമരാജ്നഗർ, മൈസൂരു കളക്ടർമാർ തമ്മിൽ കടുത്ത വാക്ക്പോരും അരങ്ങേറി. തുടർന്നാണ് വിഷയത്തിൽ ഹൈക്കോടതി ഇടപെട്ടത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ റിട്ട. ജഡ്ജി ബി എ പാട്ടീലിനെ നിയോഗിച്ച സർക്കാർ നടപടിയെയും ഹൈക്കോടതി നിശിതമായി വിമർശിച്ചു. സംഭവം അന്വഷിക്കാന്‍ റിട. ഹൈകോടതി ജഡ്ജി ബി എ പടിലിനെ നിയോഗിച്ച സര്‍കാര്‍ നടപടിയെ ചീഫ് ജസ്റ്റിസ് ഉള്‍പെട്ട സ്പെഷ്യല്‍ ഡിവിഷന്‍ ബെഞ്ച് വിമര്‍ശിച്ചു. ഹൈക്കോടതിയുടെ അറിവോടെയായിരിക്കണം ഇത്തരം നടപടികളെന്നും ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഒകയും ജസ്റ്റിസ് അരവിന്ദ് കുമാറും അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു