സ്റ്റാലിനെ നേരിട്ടെത്തി അഭിനന്ദിച്ചു നടൻ ജയറാമും മകൻ കാളിദാസ് ജയറാമും

0
159

 

പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴകത്ത് അധികാരത്തിലേന്ന സ്റ്റാലിനെ നേരിട്ടെത്തി അഭിനന്ദിച്ചു നടൻ ജയറാമും മകൻ കാളിദാസ് ജയറാമും. ഇരുവരും ഡിഎംകെ പ്രസിഡന്റിനെ സന്ദർശിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു.

ചെന്നൈയിൽ താമസിക്കുന്നതിനാൽ മകൻ കാളിദാസ് ജയറാം പഠിച്ചതും വളർന്നതുമൊക്കെ തമിഴ്‌നാട്ടിൽ തന്നെയാണ്. കൂടാതെ, നായകനായുള്ള കാളിദാസിന്റെ അരങ്ങേറ്റം ‘മീൻ കുഴമ്പും മാൻ പാനയും’ എന്ന തമിഴ് ചിത്രത്തിലുമായിരുന്നു.വരുന്ന വെള്ളിയാഴ്ച സംസ്ഥാന മുഖ്യമന്ത്രിയായി ഡിഎംകെ പ്രസിഡന്റ് എം.കെ സ്റ്റാലിൻ സത്യപ്രതിജ്ഞ ചെയ്ത് ഭരണത്തിലെത്തും.