മുന്‍ കേന്ദ്രമന്ത്രി അജിത് സിങ് കോവിഡ് ബാധിച്ച് മരിച്ചു

0
182

ആര്‍എല്‍ഡി അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ അജിത് സിങ്(82) അന്തരിച്ചു. ഏപ്രില്‍ 20നാണ് അജിത് സിങിന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം.

രോഗം ഗുരുതരമായ അദ്ദേഹത്തിന്റെ ആരോഗ്യനില ബുധനാഴ്ച രാത്രിയോടെ വഷളാവുകയും വ്യാഴാഴ്ച രാവിലെ മരണം സംഭവിക്കുകയുമായിരുന്നു.

മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിങിന്റെ മകനാണ് ചൗധരി അജിത് സിങ്. ന​രസിം​ഹ റാ​വു മ​ന്ത്രി​സ​ഭ​യി​ലും വാ​ജ്പേ​യി മ​ന്ത്രി​സ​ഭ​യി​ലും 2011ലെ യുപിഎ മന്ത്രിസഭയിലും അം​ഗ​മാ​യി​രു​ന്നു.