‘എം എം മണി ജയിച്ചാല്‍ തല മൊട്ടയടിക്കും’ തോറ്റു മൊട്ടയടിച്ച് ഇ എം അഗസ്തി

0
87

 

 

നിയമസഭ തെരഞ്ഞെടുപ്പിൽ എം എം മണി ഇരുപതിനായിരത്തില്‍ കൂടുതല്‍ വോട്ടുകള്‍ക്ക് ജയിച്ചാല്‍ തല മൊട്ടയടിക്കും എന്ന് പ്രഖ്യാപിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ഇ എം അഗസ്തി തല മുണ്ഡനം ചെയ്തു. രാവിലെ വേളാങ്കണ്ണിയിലാണ് തലമുണ്ഡനം നടത്തിയത്.

നിയമസഭ തെരഞ്ഞെടുപ്പ് സര്‍വേയുമായി ബന്ധപ്പെട്ടാണ് ഈ എം ആഗസ്തി എതിര്‍ സ്ഥാനാര്‍ത്ഥിയായ എം എം മണി ഇരുപതിനായിരത്തില്‍ കൂടുതല്‍ വോട്ടുകള്‍ക്ക് ജയിച്ചാല്‍ തല മൊട്ടയടിക്കും എന്ന് പ്രഖ്യാപിച്ചത്.

എംഎം മണി മുപ്പത്തിയെണ്ണായിരത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് അഗസ്തി മൊട്ടയടിച്ചത്. എന്നാല്‍ ജയവും തോല്‍വിയും സര്‍വ സാധാരണമാണെന്നും സ്‌നേഹിതനായ അഗസ്തി തല മുണ്ഡനം ചെയ്യേണ്ട ആവശ്യമില്ലെന്നും മന്ത്രി എം എം മണി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസം പറഞ്ഞിരുന്നു.