ഓട്ടോ-ടാക്‌സി തൊഴിലാളികൾക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡൽഹി സർക്കാർ

0
74

 

 

ഡൽഹിയിൽ കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഓട്ടോ-ടാക്സി തൊഴിലാളികൾക്ക് അയ്യായിരം രൂപ സാമ്പത്തിക സഹായം നൽകാൻ സർക്കാർ.

എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ റേഷനും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചിട്ടുണ്ട്.

72 ലക്ഷം വരുന്ന കാർഡ് ഉടമകൾക്ക് രണ്ടു മാസത്തേക്ക് സൗജന്യ റേഷൻ നൽകും. അതിനർഥം രണ്ടു മാസത്തേക്ക് ലോക്ക്ഡൗൺ നീണ്ടുനിൽക്കുമെന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഡൽഹിയിലെ നിലവിലെ സാഹചര്യത്തിൽ നിന്നും പുരോഗതിയുണ്ടാകുമെന്നും ലോക്ഡൗൺ വേണ്ടിവരില്ലെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മെയ് പത്തുവരെയാണ് ഡൽഹിയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്