രാജ്യത്ത് ആദ്യമായി മൃഗങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചു. ഹൈദരാബാദിലെ മൃഗശാലയിലെ എട്ട് സിംഹങ്ങളിൽ കോവിഡ് കണ്ടെത്തിയത്. നെഹ്റു സുവോളജിക്കൽ പാർക്കിലെ എട്ട് ഏഷ്യൻ സിംഹങ്ങൾക്കാണ് കോവിഡ് ബാധിച്ചത്.
രാജ്യത്ത് ആദ്യമായാണ് മൃഗങ്ങളിൽ കോവിഡ് സ്ഥിരീകരിക്കുന്നത്. മൃഗശാല സൂക്ഷിപ്പുകാരിൽ നിന്നും പകർന്നതാവാമെന്നാണ് കരുതുന്നത്. സിംഹങ്ങളിൽ കോവിഡ് ലക്ഷണങ്ങൾ കണ്ട് തുടങ്ങിയതോടെയാണ് ശ്രവ സാമ്പിൾ ശേഖരിച്ച് പരിശോധന നടത്തിയത്.സന്ദർശകരെ പാർക്കിൽ നിരോധിച്ചു.