വാക്‌സിനെടുത്തവർക്ക് യാത്ര നിയന്ത്രണം നീക്കാനൊരുങ്ങി സൗദി

0
80

 

കൊവിഡ് വാക്‌സിൻ എടുത്തവർക്കും കൊവിഡ് പ്രതിരോധ ശേഷി ആർജ്ജിച്ചവർക്കും യാത്രാ നിയന്ത്രണം നീക്കാനൊരുങ്ങി സൗദി. സൗദി പൗരന്മാർക്ക് കഴിഞ്ഞ ഒരു വർഷമായി വിദേശത്തേക്ക് പോവാനുണ്ടായിരുന്നു വിലക്കാണ് ഇപ്പോൾ നീക്കുന്നത്.

മേയ് 17 മുതൽ ഇളവ് പ്രാബല്യത്തിൽ വരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച്‌ സൗദി പ്രസ് ഏജൻസിയാണ് അറിയിച്ചത്. മൂന്ന് തരം ആളുകളെയാണ് രോഗപ്രതിരോധ ശേഷി കൈവരിച്ചവരുടെ പട്ടികയിൽ സൗദി ഉൾപ്പെടുത്തിയത്.

രണ്ട് ഡോസ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചവർ, യാത്രയുടെ 14 ദിവസം മുമ്ബെങ്കിലും ഒരു ഡോസ് സ്വീകരിച്ചവർ, കഴിഞ്ഞ ആറു മാസത്തിനിടെ കൊവിഡ് വന്നുപോയവർ എന്നിവർക്കാണ് ഇപ്പോൾ യാത്ര ചെയ്യാൻ ഇളവനുവദിച്ചത്. 18 വയസ്സിന് താഴെ ഉള്ള വാക്‌സിൻ സ്വീകരിക്കാത്തവർക്ക് സെൻട്രൽ ബാങ്കിന്റെ ഇൻഷൂറൻസ് ഉണ്ടെങ്കിൽ യാത്ര ചെയ്യാം.