ബംഗളുരുവിനെ ഹരിതനഗരിയാക്കിയ നെഗിന്‍ഹാല്‍ കോവിഡ് ബാധിച്ച്‌ മരിച്ചു

0
49

ബംഗളൂരുവിനെ ഹരിതനഗരിയാക്കിയ വനം വകുപ്പുദ്യോഗസ്ഥൻ എസ് ജി നെഗിന്‍ഹാല്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. 92 വയസായിരുന്നു. ഞായറാഴ്ച ബംഗളൂരുവിലായിരുന്നു അന്ത്യം. ബംഗളുരു നഗരത്തെ ഇപ്പോഴുള്ളതുപോലെ മരങ്ങള്‍ നിറഞ്ഞ ഉദ്യാന നഗരമായി മാറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചയാളാണ് ഇന്ത്യന്‍ ഫോറസ്​റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായിരുന്നു നെഗിന്‍ഹാല്‍.
1980-കളിലാണ് നെഗിന്‍ഹാലിന്റെ നേതൃത്വത്തില്‍ ബംഗളൂരുവില്‍ 15ലക്ഷത്തിലധികം മരങ്ങള്‍ നട്ടുപിടിപ്പിച്ച് നഗരത്തെ ഹരിത നഗരമാക്കിയത്. 1981ല്‍ മുഖ്യമന്ത്രിയായിരുന്ന ആര്‍ ഗുണ്ടുറാവു ആരംഭിച്ച വൃക്ഷതൈ നടീല്‍ പദ്ധതി നെഗിന്‍ഹാല്‍ ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് അഞ്ചുവര്‍ഷം കൊണ്ട് 15 ലക്ഷത്തിലധികം വൃക്ഷതൈകള്‍ നഗരത്തില്‍ നട്ടു. നഗരത്തില്‍ ഇപ്പോള്‍ പടര്‍ന്നു പന്തലിച്ചുകിടക്കുന്ന മരങ്ങള്‍ ഒരു കാലഘട്ടത്തില്‍ അദ്ദേഹത്തിെന്‍റ നേതൃത്വത്തില്‍ നടത്ത വൃക്ഷതൈകളായിരുന്നു. 1973-ല്‍ കര്‍ണാടകത്തില്‍ കടുവകളുടെ സംരക്ഷണത്തിനായി ‘പ്രൊജക്‌ട് ടൈഗര്‍’ തുടങ്ങി. ബംഗളൂരുവില്‍ മരങ്ങള്‍ നട്ടതിന് പുറമേ കൊക്കരെ ബെല്ലൂരില്‍ പക്ഷി സങ്കേതം വികസിപ്പിക്കുന്നതിലും ബന്ദിപ്പൂര്‍ ദേശീയോദ്യാനം നവീകരിക്കുന്നതിലും പ്രധാന പങ്കുവഹിച്ചു.
ഉത്തരകന്നട ജില്ലയില്‍ ജനിച്ച നെഗിന്‍ഹാല്‍ ധാര്‍വാഡില്‍ റേഞ്ച് ഫോറസ്​റ്റ് ഓഫീസറായിട്ടാണ് സര്‍വീസില്‍ പ്രവേശിച്ചത്. അര്‍ബന്‍ ഫോറസ്ട്രി, ഫോറസ്​റ്റ് ട്രീസ് ഓഫ് സൗത്ത് ഇന്ത്യ, സാങ്ചറീസ് ആന്‍ഡ് വൈല്‍ഡ് ലൈഫ് ഓഫ് കര്‍ണാടക തുടങ്ങിയ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.