സിത്താർ വാദകൻ പണ്ഡിറ്റ് ദേബു ചൗധരി കൊവിഡ് ബാധിച്ച്‌ മരിച്ചു

0
74

 

വിഖ്യാത സിത്താർവാദകൻ പണ്ഡിറ്റ് ദേബു ചൗധരി (85) കൊവിഡ് ബാധിച്ച്‌ മരിച്ചു. മകൻ പ്രതീക് ചൗധരിയാണ് മരണവിവരം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. രാജ്യം പത്മശ്രീയും പത്മഭൂഷണും നൽകി ആദരിച്ച സംഗീതജ്ഞനാണ് ദേബു ചൗധരി. സംഗീതനാടക അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്.

ഏറെനാളായി വീട്ടിൽ ചികിത്സയിലായിരുന്നു. കൊവിഡ് ബാധിച്ചതിനെതുടർന്ന് ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി ഹൃദയാഘാതമുണ്ടായതോടെ വെന്റിലേറ്ററിലേയ്ക്ക് മാറ്റിയെങ്കിലും പുലർച്ചെ ഒരു മണിയോടെ മരിച്ചു. ഇന്ത്യയിലെ മുൻനിര സിത്താർവാദകരിൽ ഒരാളാണ് ദേബു ചൗധരി. ടാൻസന്റെ പിൻമുറക്കാർ തുടക്കമിട്ട ജയ്പുർ സെനിയ ഘരാന പിന്തുടരുന്നയാളാണ്. മുഷ്താഖ് അലിയുടെ ശിഷ്യനാണ്.