ഓക്‌സിജൻ വിതരണം നിലച്ചു; ഡൽഹിയിലെ ബത്ര ആശുപത്രിയിൽ ഡോക്ടർ ഉൾപ്പെടെ എട്ട് പേർ മരിച്ചു

0
84

 

ഓക്‌സിജൻ വിതരണം നിലച്ചതിനെതുടർന്ന് ഡൽഹിയിലെ ബത്ര ആശുപത്രിയിൽ ഡോക്ടർ ഉൾപ്പെടെ എട്ട് പേർ മരിച്ചു. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ബത്ര ആശുപത്രിയിൽ ഓക്‌സിജൻ അഭാവമുണ്ടാകുന്നത്.

മരിച്ചവരിൽ ആറുപേർ അത്യാഹിത വിഭാഗത്തിലും രണ്ടുപേർ വാർഡുകളിലും ചികിത്സയിലായിരുന്നു. ഉദര രോഗ വിഭാഗം തലവൻ ആർ കെ ഹിമതാനിയാണ് മരിച്ച ഡോക്ടർ. ചുരുങ്ങിയത് 45 മിനുട്ടോളം നേരം ഓക്‌സിജന്റെ അഭാവം നേരിട്ടതായി ആശുപത്രി അധികൃതർ പറഞ്ഞു. 12.45ഓടെയാണ് ഓക്‌സിജൻ ഇല്ലാതായത്.