വോട്ടെണ്ണല്‍: മേയ് ഒന്നു മുതല്‍ നാലുവരെ സംസ്ഥാനത്ത് ഒരുതരത്തിലുള്ള കൂടിച്ചേരലുകളും ഉണ്ടാകരുത്- ഹൈക്കോടതി

0
92

വോട്ടെണ്ണലുമായി ബന്ധപ്പെട്ട് മേയ് ഒന്നു മുതല്‍ നാലുവരെ സംസ്ഥാനത്ത് ഒരുതരത്തിലുള്ള കൂടിച്ചേരലുകളും ഉണ്ടാകരുതെന്ന് ഹൈക്കോടതി. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് ഒത്തുകൂടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. രാഷ്ട്രീയപാര്‍ട്ടികളുടെ വിജയാഹ്ലാദ പ്രകടനങ്ങള്‍ അനുവദിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു.