രാജ്യത്ത് 3,79,257 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 3,645 മരണം

0
69

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,79,257 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,83,76,524 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3645 പേർ കൂടി കോവിഡ് ബാധയെ തുടർന്ന് മരിച്ചതോടെ ആകെ മരണസംഖ്യ 2,04,832 ആയി. നിലവിൽ 30,84,814 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

ഇതുവരെ 1,50,86,878 പേരാണ് ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളത്. 15,00,20,648 പേരാണ് ഇതുവരെ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചിട്ടുള്ളത്.