Wednesday
17 December 2025
26.8 C
Kerala
HomeEntertainmentഓസ്‌ക്കാർ പ്രഖ്യാപിക്കുന്നു; മികച്ച സംവിധായികയായി ക്ലോയ് ഷാവോ,ഡാനിയൽ കലൂയ മികച്ച സഹനടൻ

ഓസ്‌ക്കാർ പ്രഖ്യാപിക്കുന്നു; മികച്ച സംവിധായികയായി ക്ലോയ് ഷാവോ,ഡാനിയൽ കലൂയ മികച്ച സഹനടൻ

തൊണ്ണൂറ്റിമൂന്നാം അക്കാദമി അവാര്‍ഡ് പ്രഖ്യാപനത്തിന് തുടക്കമായി.. നൊമാഡ്‌ലാൻഡ് എന്ന ചിത്രത്തിലൂടെ ക്ലോയ് ഷാവോ മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. ഓസ്‌കർ നേടുന്ന രണ്ടാമത്തെ വനിതയാണ് ക്ലോയ്. ചൈനീസ് വംശജയായ ക്ലോയ് ഈ പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ ഏഷ്യക്കാരിയാണ്. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം എമെറാൾ ഫെന്നെൽ സ്വന്തമാക്കി. ഡാനിയൽ കലൂയ ആണ് മികച്ച സഹനടൻ.

ലോസ് ആഞ്ചലസിലെ യൂണിയൻ സ്റ്റേഷനിലാണ് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള ചടങ്ങ്. അമേരിക്കയിലെ പുരസ്‌കാര വേദിയിലെത്താൻ കഴിയാത്തവർക്കായി യു.കെയിൽ പ്രേത്യക ഹബ് ഒരുക്കിയിട്ടുണ്ട്. 170 അതിഥികൾ മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുന്നത്.

മറ്റ് പുരസ്‌കാരങ്ങൾ

മികച്ച അവലംബിത തിരക്കഥ – ദി ഫാദർ

മികച്ച വിദേശഭാഷാ ചിത്രം- അനദർ റൗണ്ട് (ഡെന്മാർക്ക്)

മേക്കപ്പ്, കേശാലങ്കാരം- മാ റെയ്‌നീസ് ബ്ലാക്ക് ബോട്ടം

മികച്ച വസ്ത്രാലങ്കാരം-ആൻ റോത്ത് (മാ റെയ്‌നീസ് ബ്ലാക്ക് ബോട്ടം)

മികച്ച ലൈഫ് ആക്ഷൻ ഷോർട്ട് ഫിലിം- ടു ഡിസ്റ്റന്റ് സ്‌ട്രെയ്‌ഞ്ചേഴ്‌സ്

മികച്ച ശബ്ദവിന്യാസം-സൗണ്ട് ഓഫ് മെറ്റൽ

മികച്ച ആനിമേഷൻ ഹ്രസ്വ ചിത്രം-ഈഫ് എനിത്തിംഗ് ഹാപ്പെൻസ് ഐ ലവ് യു

മികച്ച ആനിമേഷൻ ചിത്രം (ഫീച്ചർ)- സോൾ

മികച്ച ഡോക്യുമെന്ററി (ഫീച്ചർ)- മൈ ഓക്‌ടോപസ് ടീച്ചർ

RELATED ARTICLES

Most Popular

Recent Comments