ജോ​ർ​ജ് ഫ്ളോ​യി​ഡി​ൻറെ കൊ​ല​പാ​ത​കം; ജൂ​ൺ 16ന് ​ശി​ക്ഷ വി​ധി​ക്കും

0
66

ജോ​ർ​ജ് ഫ്‌​ളോ​യി​ഡി​ൻറെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​യാ​യ മു​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഡെ​റി​ക് ഷോ​വി​ന് കോ​ട​തി ജൂ​ണി​ൽ ശി​ക്ഷ വി​ധി​ക്കും. നേ​ര​ത്തെ ഡെ​റി​ക് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. ഡെ​റി​ക് ഷോ​വി​നു​ള്ള ശി​ക്ഷ ജൂ​ൺ 16ന് ​വി​ധി​ക്കു​മെ​ന്ന് ഹെ​ൻ​പി​ൻ കൗ​ണ്ടി ഡി​സ്ട്രി​ക്ട് കോ​ട​തി പ​റ​ഞ്ഞു.

2020 മേ​യ് 25നു ​വൈ​കു​ന്നേ​രം മി​ന്ന​സോ​ട്ട സം​സ്ഥാ​ന​ത്തെ മി​നി​യാ​പോ​ളീ​സ് ന​ഗ​ര​ത്തി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ഫ്ലോ​യ്ഡ്(46) കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വി​ടു​ത്തെ ഒ​രു ക​ട​യി​ൽ സി​ഗ​ര​റ്റ് വാ​ങ്ങി ന​ല്കി​യ 20 ഡോ​ള​ർ നോ​ട്ട് വ്യാ​ജ​മാ​ണെ​ന്നു സം​ശ​യി​ച്ച് ക​ട​ക്കാ​ര​ൻ പോ​ലീ​സി​നെ വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു.

കീ​ഴ​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ഡെ​റി​ക് ഷോ​വി​ൻ ഫ്ലോ​യ്ഡി​നെ റോ​ഡി​ൽ ക​മി​ഴ്ത്തി​ക്കി​ട​ത്തി ക​ഴു​ത്തി​ൽ മു​ട്ടു​കു​ത്തി​നി​ന്ന​ത് ഒ​ന്പ​തു മി​നി​റ്റി​ല​ധി​ക​മാ​ണ്.

ശ്വാ​സം മു​ട്ടു​ന്ന​താ​യി ഫ്ലോ​യ്ഡ് ആ​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്നു. ദൃ​ക്സാ​ക്ഷി​ക​ൾ അ​ദ്ദേ​ഹ​ത്തെ വി​ടാ​ൻ അ​പേ​ക്ഷി​ച്ചെ​ങ്കി​ലും ഷോ​വി​ൻ ചെ​വി​ക്കൊ​ണ്ടി​ല്ല. ആം​ബു​ല​ൻ​സ് എ​ത്തി​യ​പ്പോ​ഴേ​ക്കും ഫ്ലോ​യ്ഡ് നി​ശ്ച​ല​നാ​യി​രു​ന്നു. ഒ​രു മ​ണി​ക്കൂ​റി​നു​ശേ​ഷം അ​ദ്ദേ​ഹം മ​രി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ചു.