പ്രാണവായുവിനായി ജനങ്ങൾ കരയുന്നു, ഡൽഹിയിൽ ഓക്‌സിജന്‍ ലഭിക്കാതെ 20 പേര്‍ മരിച്ചു

0
74

ഡൽഹിയിൽ ഓക്‌സിജന്‍ ലഭിക്കാതെ 20 പേര്‍ മരിച്ചു.ഡൽഹി ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയിലാണ് ഓക്‌സിജന്‍ ലഭിക്കാതെ 20 രോഗികള്‍ മരിച്ചത്.200 രോഗികളുടെ ജീവന്‍ ഓക്സിജൻ ലഭിക്കാത്തതിനാൽ അപകടത്തിലുമാണ്.

ഡൽഹിയിൽ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാകുകയാണ്. ഇന്നലെയും ഇന്നുമായി ഡൽഹിയിൽ ഓക്‌സിജന്‍ ഇല്ലാതെ മരിച്ചവരുടെ എണ്ണം ഇതോടെ 44 ആയി. നിരവധി ആശുപത്രികൾ രോഗികളെ പ്രവേശിപ്പിക്കുന്നത് നിർത്തിവെച്ചിരിക്കുകയാണ്.

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,46,786 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2,624 മരണവും റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് ഇതുവരെ 1,66,10,481 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,38,67,997 പേര്‍ രോഗമുക്തി നേടി. കൊവിഡ് ബാധിച്ച് 1,89,544 പേര്‍ക്ക് ജീവന്‍ നഷ്ടമായി. നിലവില്‍ 25,52,940 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്.