കടുത്ത ഓക്സിജൻ ക്ഷാമം : കേന്ദ്രസർക്കാരിനോട് അടിയന്തരമായി ഓക്സിജൻ ആവശ്യപ്പെട്ട് കർണാടക

0
80

കേന്ദ്രസർക്കാരിനോട് അടിയന്തരമായി ഓക്സിജൻ ആവശ്യപ്പെട്ട് കർണാടക.കടുത്ത ഓക്സിജൻ ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് ഓക്സിജൻ ആവശ്യപ്പെട്ടത്. ദിനംപ്രതി 1,500 ടൺ മെഡിക്കൽ ഓക്സിജൻ സംസ്ഥാനത്തേക്ക് എത്തിക്കണമെന്നാണ് കർണാടക സർക്കാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത്.

300 ടൺ ഓക്സിജൻ സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ടെങ്കിലും കേസുകളുടെ വർദ്ധനവ് മൂലം ഓക്സിജന്റെ ദൈനംദിന ആവശ്യം ഇരട്ടിയായതായി കർണാടക ആരോഗ്യമന്ത്രി കെ സുധാകർ പറഞ്ഞു.ഓക്സിജൻ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ കേന്ദ്രത്തിന് കത്തെഴുതിയതായി കെ സുധാകർ അറിയിച്ചു.

കൊവിഡ് കേസുകൾ വരും ആഴ്ചകളിൽ ഉയരുമെന്നാണ് കരുതുന്നതെന്നും അങ്ങനെയാണെങ്കിൽ ഈ മാസം പ്രതിദിനം 600 ടൺ ഓക്സിജനും മെയ് മാസത്തിൽ 1,500 ടണ്ണും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.ര

കൊവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രവ്യാപനത്തെ തുടർന്ന് ആശുപത്രികളിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷമായതിന് പിന്നാലെ കേന്ദ്രത്തെ ശാസിച്ച് ദൽഹി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. പൗരന്മാർക്ക് സർക്കാരിനെ തന്നെയല്ലേ ആശ്രയിക്കാൻ സാധിക്കൂ. ഇത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. നിങ്ങൾ യാചിക്കുകയോ കടം വാങ്ങുകയോ മോഷ്ടിക്കുകയോ എന്ത് ചെയ്തിട്ടായാലും ജനങ്ങൾക്ക് ഓക്‌സിജൻ എത്തിക്കണമെന്ന് കോടതി പറഞ്ഞു.