എസ്എസ്എൽസി ഐടി പരീക്ഷ മേയ് അഞ്ചിന് ആരംഭിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷ നടത്തുക. പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് പരീക്ഷ സെക്രട്ടറി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.
വിദ്യാർഥികൾ ലാബിൽ പ്രവേശിക്കുന്നതിന് മുമ്പും പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴും കൈകൾ അണുമുക്തമാക്കണം. ഇതിന് വേണ്ട സംവിധാനങ്ങൾ ചീഫ് സൂപ്രണ്ടുമാർ ഒരുക്കണം. അരമണിക്കൂറാണ് ഒരു കുട്ടിക്ക് അനുവദിച്ച പരീക്ഷ സമയം.
ഒരു കമ്പ്യൂട്ടറിൽ ഒരു ദിവസം ചുരുങ്ങിയത് ഏഴ് കുട്ടികളെ പരീക്ഷക്കിരുത്തണം. ഏപ്രിൽ 28ന് മുമ്പ് പരീക്ഷ സമയക്രമം തയാറാക്കി ഓരോ വിദ്യാലയത്തിലും വിദ്യാർഥികളെ അറിയിക്കണം.