പശ്ചിമ ബംഗാളിൽ ആറാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണ കൊട്ടിക്കലാശം ഇന്ന്

0
100

പശ്ചിമ ബംഗാളിൽ ആറാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണ കൊട്ടിക്കലാശം ഇന്ന്. മുഖ്യമന്ത്രി മമതാ ബാനർജിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അടക്കമുള്ള പ്രമുഖർ ഇന്നും വിവിധ യോഗങ്ങളിലും പൊതുയോഗങ്ങളിലും പങ്കെടുക്കും.

തെരഞ്ഞെടുപ്പ് പ്രചാരണം വോട്ടെടുപ്പിന് 72 മണിക്കൂർ മുൻപ് അവസാനിപ്പിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം. ഇതനുസരിച്ച് ഇന്ന് വരെ മാത്രമേ ആറാം ഘട്ട തെരഞ്ഞെടുപ്പിനുള്ള പ്രചാരണം പാടുള്ളൂ. ഈ സാഹചര്യത്തിൽ 22ന് വോട്ടെടുപ്പ് നടക്കുന്ന 43 മണ്ഡലങ്ങളിലും അവസാനവട്ടത്തിൽ പ്രചാരണം ഉച്ചസ്ഥായിയിൽ എത്തി.

മുഖ്യമന്ത്രി മമത ഇന്നും നാലോളം റാലികളിൽ പങ്കെടുക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇന്ന് ഒന്നിലധികം യോഗങ്ങളുടെ ഭാഗമാകും. 22ന് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങളും കമ്മീഷൻ പൂർത്തിയാക്കി. ആറാം ഘട്ടത്തിന് 829 കമ്പനി സായുധസേനയെ ആണ് കമ്മീഷൻ വിന്യസിച്ചിട്ടുള്ളത്.