ബിരിയാണി ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നു

0
80

ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയ കനി കുസൃതി ചിത്രം ബിരിയാണി ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്താൻ ഒരുങ്ങുന്നു. ചിത്രം നേരത്തെ തിയേറ്ററുകളിൽ റിലീസ് ചെയ്യുകയും മികച്ച അഭിപ്രായം നേടുകയും ചെയ്തിരുന്നു. കേവ് എന്ന പേരിലുള്ള ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രം ഏപ്രിൽ 21 മുതൽ സ്ട്രീം ചെയ്ത് തുടങ്ങുക.

സജിൻ ബാബുവാണ് ബിരിയാണി സംവിധാനം ചെയ്തത്. റഷ്യ, അമേരിക്ക, ഫ്രാൻസ്, ജർമനി, നേപ്പാൾ തുടങ്ങി വിവിധ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ബിരിയാണി പ്രദർശിപ്പിച്ചിട്ടുണ്ട്. കൂടാതെ, മോസ്‌കോ ഫിലിം ഫെസ്റ്റിവലിൽ കനി കുസൃതിയെ മികച്ച നടിയായി ചിത്രത്തിലെ പ്രകടനത്തിലൂടെ തെരഞ്ഞെടുത്തിരുന്നു.

അന്തരിച്ച നടൻ അനിൽ നെടുമങ്ങാട്, സുർജിത് ഗോപിനാഥ്, ശ്യാം റെജി, തോന്നക്കൽ ജയചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.