വടക്കാഞ്ചേരി യാർഡിൽ അറ്റകുറ്റപ്പണി : ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കി

0
71

വടക്കാഞ്ചേരി യാർഡിൽ റെയിൽ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 16, 17, 23, 24 ദിവസങ്ങളിൽ ട്രെയിൻ സർവീസ്‌ ഭാഗികമായി റദ്ദാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുമെന്ന്‌ ദക്ഷിണ റെയിൽവേ അറിയിച്ചു.

തിരുവനന്തപുരം സെൻട്രൽ–- ന്യൂഡൽഹി സൂപ്പർ ഫാസ്റ്റ് (02625)‌ 16, 17, 23, 24 ദിവസങ്ങളിൽ ഒരു മണിക്കൂർ 20 മിനിറ്റ്‌ പിടിച്ചിടും. എംജിആർ ചെന്നൈ സെൻട്രൽ ആലപ്പുഴ പ്രതിദിന സൂപ്പർ ഫാസ്റ്റ്‌ (02639) 15, 16, 22, 23 ദിവസങ്ങളിൽ പാലക്കാട്‌ ജങ്‌ഷനിൽ യാത്ര അവസാനിപ്പിക്കും. മടക്ക ട്രെയിൻ (02640) 16, 17, 23, 24 ദിവസങ്ങളിൽ ആലപ്പുഴമുതൽ പാലക്കാടുവരെ സർവീസ്‌ നടത്തില്ല. ആലപ്പുഴ–- കണ്ണൂർ പ്രതിദിന സ്‌പെഷ്യൽ (06307), 16, 17, 23, 24 ദിവസങ്ങളിൽ ആലപ്പുഴമുതൽ ഷൊർണൂർ ജങ്‌ഷൻവരെ സർവീസ്‌ നടത്തില്ല. ഷൊർണൂരിൽനിന്ന്‌‌ യാത്ര പുനരാരംഭിക്കും. മടക്കട്രെയിൻ (06308) ഇതേ ദിവസം ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും.

കണ്ണൂർ–- എറണാകുളം ജങ്‌ഷൻ പ്രതിദിന സ്‌പെഷ്യൽ (06306) 16, 17, 23, 24 ദിവസങ്ങളിൽ ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും. തിരുനെൽവേലി പാലക്കാട്‌ ജങ്‌ഷൻ‌ പ്രതിദിന സ്‌പെഷ്യൽ (06791) 15, 16, 22, 23 ദിവസങ്ങളിൽ തൃശൂർമുതൽ പാലക്കാടുവരെ സർവീസ്‌ നടത്തില്ല. മടക്കട്രെയിൻ (06792) 16, 17, 23, 24, പാലക്കാട്‌ ജങ്‌ഷൻമുതൽ തൃശൂർവരെ യാത്ര നടത്തില്ല. എറണാകുളം ജങ്‌ഷൻ–- ഷൊർണൂർ ജങ്‌ഷൻ മെമു (06018) 16, 17, 23, 24 ദിവസങ്ങളിൽ മുളങ്കുന്നത്തുകാവിൽ യാത്ര അവസാനിപ്പിക്കും.