ഇന്ത്യയിലെ വ്യാജ അക്കൗണ്ടുകൾക്ക് പിന്നിൽ ബിജെപി നേതാവ്, നടപടിയെടുക്കാതെ ഫേസ്ബുക്ക്

0
81

ഇന്ത്യയിലെ വ്യാജ അക്കൗണ്ടുകൾക്ക് പിന്നിൽ ബിജെപി നേതാവിന്റെ പങ്കാളിത്തം ഉണ്ടന്ന് മനസിലായതോടെ വ്യാജ അക്കൗണ്ടുകൾ നീക്കംചെയ്യാൻ ആരംഭിച്ച നടപടി ഫേസ്ബുക്ക് ഒഴിവാക്കി. ഭാരതീയ ജനതാ പാർട്ടിയിൽ (ബിജെപി) നിന്നുള്ള ഒരു എംപിയ്ക്ക് വേണ്ടി ഇത്തരത്തിൽ ഫേസ്ബുക്ക് വ്യാജ അക്കൗണ്ടുകളുടെ ഒരു ശൃംഖല പ്രവർത്തിക്കാൻ അനുവാദം നൽകിയെന്ന് ദി ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്തു.

വ്യാജ അക്കൗണ്ടുകൾ നീക്കംചെയ്യാൻ കമ്പനി തയ്യാറെടുക്കുകയായിരുന്നുവെങ്കിലും ബിജെപി നേതാവ് നേരിട്ട് നെറ്റ്‌വർക്കിൽ പങ്കാളിയാണെന്നതിന് തെളിവ് ലഭിച്ചപ്പോൾ താൽക്കാലികമായി നിർത്തിവെച്ചുവെന്നും ഗാർഡിയൻ വ്യക്തമാകുന്നു.

എംപിയ്ക്ക് നേരെ നടപടികൾ സ്വീകരിക്കാത്ത ഫേസ്ബുക്കിന്റെ നിലപാട് ബിജെപിയ്ക്ക് അനുകൂലമായ നിലപാടുകൾ ഫേസ്ബുക്ക്സ്വീ കരിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ്. ബിജെപി രാഷ്ട്രീയക്കാരെ നിയമങ്ങൾ ലംഘിക്കാൻ അനുവദിക്കുന്നത് സാദാരണക്കാരായ ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമെന്ന് വ്യക്തമാണ്.

ഫേസ്ബൂക്കിലൂടെ ബിജെപി നേതാക്കൾ നടത്തുന്ന മുസ്ലീം വിരുദ്ധ വിദ്വേഷ പ്രസംഗം പോലുള്ള ഒന്നിലും നടപടികൾ സ്വീകരിച്ചിട്ടില്ല എന്നും ഗാർഡിയൻ സൂചിപ്പിക്കുന്നു.