തിരുവനന്തപുരത്ത് പടക്കശാലയിൽ പൊട്ടിത്തെറി

0
91

പാലോടിന്‌ സമീപം ചൂടൽ പത്തായക്കയത്തിൽ പടക്കശാലയിൽ പൊട്ടിത്തെറി. പടക്കനിർമാണശാലയുടെ ഉടമ സൈലസ് 60, ജീവനക്കാരി സുശീല 54 എന്നിവരെ ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രദേശത്ത് ശക്തമായ മിന്നലും ഇടിയുമുണ്ടായിരുന്നു. സുശീലയുടെ ഭർത്താവ് ഷെഡിന് പുറത്തായിരുന്നതിനാൽ ഓടി രക്ഷപ്പെട്ടു.

മിന്നലിൽ നിന്ന് വെടിമരുന്നിലേക്ക് തീ പടർന്നാണ് അപകടമെന്നാണ്‌ നിഗമനം. വൻ പൊട്ടിത്തെറിയിൽ ഷെഡ് പൂർണമായും തകർന്നു.