അഫ്ഗാനിസ്ഥാനിൽ നിന്ന് മുഴുവൻ യുഎസ് സൈനികരെയും പിൻവലിക്കുമെന്ന് ജോ ബൈഡൻ

0
83

ഈ വർഷം സെപ്റ്റംബർ 11നു മുൻപായി അഫ്ഗാനിസ്ഥാനിൽ നിന്ന് മുഴുവൻ യുഎസ് സൈനികരെയും പിൻവലിക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ.

കഴിഞ്ഞ വർഷം താലിബാനുമായി ഉണ്ടാക്കിയ സമാധാന കരാറിൻ്റെ പശ്ചാത്തലത്തിലാണ് യുഎസ് സൈന്യത്തെ പൂർണമായി പിൻവലിക്കാനുള്ള തീരുമാനം.

വേൾഡ് ട്രേഡ് സെൻ്റർ ആക്രമണത്തിൻ്റെ 20-ാം വാർഷികമാണ് സെപ്റ്റംബർ 11 എന്ന പ്രത്യേകതയുമുണ്ട്.

സെപ്റ്റംബർ 11 അന്തിമ തീയതിയായിരിക്കുമെന്നും അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങൾ എന്തു തന്നെയായാലും യുഎസ് സൈന്യത്തെ തിരിച്ചെത്തിക്കുമെന്നുമാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്‌. മുൻപ് പദ്ധതിയിട്ടിരുന്നതിലും നാലു മാസം കൂടി വൈകിയാണ് സേനാ പിന്മാറ്റം നടക്കുന്നത്.