സുപ്രിംകോടതി പ്രതിസന്ധിയിൽ: 50 ശതമാനം ജീവനക്കാർക്ക് കൊവിഡ്

0
101

സുപ്രിംകോടതിയില്‍ കൊവിഡ് സാഹചര്യം രൂക്ഷമാകുന്നു. 50 ശതമാനത്തില്‍ അധികം ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജഡ്ജിമാര്‍ വീടുകളിലിരുന്ന് സിറ്റിംഗ് നടത്താന്‍ തീരുമാനമായി.

കോടതി മുറികള്‍ അണുവിമുക്തമാക്കാന്‍ നടപടി തുടങ്ങി. ഇന്ന് ഒരു മണിക്കൂര്‍ വൈകിയാകും കോടതി നടപടികള്‍ ആരംഭിക്കുക. സുപ്രികോടതിയിലെ മുറികളും ചേമ്പറുകളും അടക്കം അണുവിമുക്തം ആക്കിയ ശേഷമായിരിക്കും വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുക.