Wednesday
17 December 2025
31.8 C
Kerala
HomeKeralaശബരിമല നട തുറന്നു: ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങി, പ്രതിദിനം 10,000 പേർ 

ശബരിമല നട തുറന്നു: ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങി, പ്രതിദിനം 10,000 പേർ 

മേട മാസ പൂജകൾക്കും വിഷുക്കണി ദർശനത്തിനുമായി ശബരിമല നട തുറന്നു. ഇന്ന് പുലർച്ചെ മുതൽ സന്നിധാനത്തേക്ക് ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങി.

48 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ പരിശോധനാ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും കൊറോണ പ്രതിരോധ വാക്‌സിൻ രണ്ട് ഡോസുകളും എടുത്തവർക്കും ഓൺലൈൻ വഴി ബുക്ക് ചെയ്ത് ദർശനം നടത്താം.

14നാണ് വിഷുക്കണി ദർശനം. നെയ്യഭിഷേകം, ഉദയാസ്തമന പൂജ, കളഭാഭിഷേകം, പടിപൂജ എന്നിവ നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ ഉണ്ടാകും.18ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും.ഇന്നലെ വൈകുന്നേരം 5ന് തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി വി കെ ജയരാജ് പോറ്റി ശബരിമല നട തുറന്ന് ദീപങ്ങൾ തെളിച്ചു.

പ്രതിദിനം 10,000 പേർക്കാണ് ദർശനത്തിന് അനുമതി. പമ്പാ ത്രിവേണി സ്‌നാന സരസിലും അനുബന്ധ കടവുകളിലും ജല ലഭ്യത ഉറപ്പാക്കുന്നതിനായി പമ്പാ അണക്കെട്ട് തുറന്നിട്ടുണ്ട്. 18ന് രാത്രി 10ന് നട അടയ്ക്കും.

 

 

RELATED ARTICLES

Most Popular

Recent Comments