യ​ന്ത്ര​ത്ത​ക​രാ​ർ; എം.എ. യൂ​സ​ഫ​ലി സ​ഞ്ച​രി​ച്ച ഹെ​ലി​കോ​പ്ട​ർ കൊ​ച്ചി​യി​ൽ ഇ​ടി​ച്ചി​റ​ക്കി

0
88

വ്യ​വ​സാ​യി എം.​എ. യൂ​സ​ഫ​ലി സ​ഞ്ച​രി​ച്ചി​രു​ന്ന ഹെ​ലി​കോ​പ്ട​ർ എറണാകുളത്ത് കുമ്പളം ടോള്‍ പ്ലാസയ്ക്ക് സമീപം ചതുപ്പുനിലത്തില്‍  ഇടിച്ചിറക്കി. യന്ത്രത്തകരാറിനെ തുടര്‍ന്നാണ് ഹെലിക്കോപ്റ്റര്‍ അടിയന്തരമായി ഇറക്കിയത്.

കു​ഫോ​സ് കാം​പ​സ് മൈ​താ​ന​ത്ത് ഇ​റ​ക്കേ​ണ്ടി​യി​രു​ന്ന ഹെ​ലി​കോ​പ്ട​ർ ലാ​ൻ​ഡിം​ഗി​ന് നി​മി​ഷ​ങ്ങ​ൾ മു​മ്പ് അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കു​ക​യാ​യി​രു​ന്നു.

ലു​ലു ഗ്രൂ​പ്പി​ൻറെ ഹെ​ലി​കോ​പ്ട​റി​ൽ യൂ​സ​ഫ​ലി​യും ഭാ​ര്യ​യു​മു​ൾ​പ്പെ​ടെ അഞ്ച് യാത്രക്കാരാണ് ഹെലിക്കോപ്റ്ററിലുണ്ടായിരുന്നത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ആ​ർ​ക്കും പ​രി​ക്കു​ക​ളി​ല്ല.