സഹപ്രവർത്തകയോട്‌ അപമര്യാദ; 2 കോൺഗ്രസുകാർ റിമാൻഡിൽ

0
75

സഹപ്രവർത്തകയായ കോൺഗ്രസുകാരിയോട്‌ അപമര്യാദയായി പെരുമാറിയ രണ്ടു കോൺ​ഗ്രസുകാർ അറസ്‌റ്റിൽ. കൊമ്മാടി സ്വദേശികളായ ബിനു പാപ്പച്ചൻ, മാർട്ടിൻ ജോസഫ് എന്നിവരാണ് പിടിയിലായത്.

ശനിയാഴ്‌ച പകൽ ആലപ്പുഴ നോർത്ത് പൊലീസാണ് ഇരുവരെയും അറസ്‌റ്റ്‌ ചെയ്‌തത്‌. നിയമസഭാ തെരെഞ്ഞെടുപ്പ് ദിവസമാണ് കേസിനാസ്‌പദമായ സംഭവം.

മോശമായിസംസാരിക്കുകയും ദേഹത്ത് സ്‌പർശിക്കുകയും ചെയ്‌തെന്നാണ്‌ പരാതിയെന്ന്‌ പൊലീസ്‌ അറിയിച്ചു. ഇരുവരെയും റിമാൻഡ് ചെയ്‌തു.