Wednesday
17 December 2025
30.8 C
Kerala
HomeEntertainment“നല്ല സിനിമ പോകട്ടെ, നല്ല എന്റെര്‍ടെയ്നര്‍ പോലുമല്ല ജോജി “-കെ.സച്ചിദാനന്ദന്‍

“നല്ല സിനിമ പോകട്ടെ, നല്ല എന്റെര്‍ടെയ്നര്‍ പോലുമല്ല ജോജി “-കെ.സച്ചിദാനന്ദന്‍

ദിലീഷ് പോത്തൻ-ഫഹദ് ഫാസിൽ കൂട്ടുകെട്ടിലിറങ്ങിയ ജോജിക്കെതിരെ വിമർശവുമായി എഴുത്തുകാരൻ കെ.സച്ചിദാനന്ദൻ.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സച്ചിദാനന്ദൻ സിനിമയ്‌ക്കെതിരെ വിമർശവുമായി രംഗത്തെത്തിയിരിക്കുന്നത്.ഒരു നല്ല സിനിമ പോകട്ടെ, നല്ല എന്റെർടെയ്നർ പോലും ആകാൻ ജോജിക്ക് കഴിഞ്ഞില്ലെന്ന് സച്ചിദാനന്ദൻ ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ പറഞ്ഞു.

“ദിലീഷ് പോത്തന്റെ ‘ജോജി’ കണ്ടു. ദിലീഷിന്റെ കഴിഞ്ഞ രണ്ടു സിനിമകളും കണ്ടിരുന്നതിനാൽ അൽപ്പം പ്രതീക്ഷ ഉണ്ടായിരുന്നു. തുടക്കത്തിൽ തന്നെ മക്ബെത്തിനോട് കടപ്പാട് രേഖപ്പെടുത്തിയിട്ടുണ്ട്. അത് സിനിമയെ കൂടുതൽ അസഹ്യമാക്കി.

പ്രത്യേകിച്ചും വിശാൽ ഭരദ്വാജിന്റെ “മക്ബൂൽ “പോലുള്ള അനുവർത്തനങ്ങൾ കണ്ടിട്ടുള്ളതു കൊണ്ട്. ഒരു നല്ല സിനിമ പോകട്ടെ, നല്ല എന്റെർടെയ്നർ പോലുമല്ല ജോജി. പ്രശ്നം വിശദാംശങ്ങളിൽ അല്ല, കൺസെപ്റ്റിൽ തന്നെയാണ്, അതിനാൽ അഭിനേതാക്കളെയോ സാങ്കേതിക വിദഗ്ദ്ധരെയോ കുറ്റം പറയാനാവില്ല.” സച്ചിദാനന്ദൻ പറഞ്ഞു.

 

RELATED ARTICLES

Most Popular

Recent Comments