ഹരിയാനയിലെ ദേശീയ പാത ഉപരോധിച്ചുകൊണ്ടുള്ള കർഷക സമരം ആരംഭിച്ചു

0
98

ദില്ലി അതിർത്തികൾ ഉപരോധിച്ചുകൊണ്ടുള്ള കർഷക സമരം 135 ദിവസങ്ങൾ പിന്നിടുമ്പോൾ സമരം കൂടുതൽ ശക്തമാക്കി കർഷകർ. ഹരിയാനയിലെ കെ എം പി – കെ ജി പി ദേശീയ പാത ഉപരോധിച്ചുകൊണ്ടുള്ള കർഷക സമരം ആരംഭിച്ചു . ദേശിയ പാതയിലെ ടോൾ പ്ലാസകളും കർഷകർ ഉപരോധിക്കുന്നു .

രാവിലെ 8 മുതൽ 24 മണിക്കൂറാണ് കർഷകർ ദേശീയപാത ഉപരോധിക്കുക. സംയുക്ത കിസാൻ സഭയുടെ നേതൃത്വത്തിൽ കർഷകരും സ്ത്രീകളും കുട്ടികളും ഉൾപ്പടെ ഉള്ളവർ ദേശീയ പാത ഉപരോധത്തിൽ പങ്കെടുക്കുന്നു. കർഷക സമരം തുടങ്ങിയിട്ട് നാല് മാസം കഴിഞ്ഞിട്ടും കേന്ദ്ര സർക്കാർ ചർച്ചകൾക്കായി മുന്നോട്ട് വരാത്ത സാഹചര്യത്തിലാണ് കർഷകർ സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങുന്നത്.

അംബേദ്കറുടെ ജന്മവാർഷിക ദിന മായ ഏപ്രിൽ 14ന് കർഷകർ “സംവിധാൻ ബച്ചാവോ” ദിവസമായി ആചാരിക്കും. ഏപ്രിൽ 18ന് പ്രാദേശിക കർഷക നേതാക്കളെ കർഷകർ സമരവേദിയിൽ വച്ച് ആദരിക്കും.

കർഷക സമരം 150 ദിവസം പിന്നിടുന്ന ഏപ്രിൽ 24 ന് ദില്ലി അതിർത്തിയിൽ പ്രത്യേക പരിപാടികൾ കർഷകർ സംഘടിപ്പിക്കും. കർഷകർ, തൊഴിലാളികൾ , ജീവനക്കാർ, യുവാക്കൾ, വ്യാപാരികൾ, വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവർ പരിപാടികളിൽ പങ്കെടുക്കുമെന്ന് സംയുക്ത കിസാൻ സമിതി വ്യക്തമാക്കി.