കുലസ്ത്രീകള്‍ക്കും കുലപുരുഷന്‍മാര്‍ക്കും വേണ്ടി കേരളത്തനിമയാര്‍ന്ന റാറാ റാസ്പുട്ടിന്‍ : ഡാന്‍സ് പാര്‍ട്ണറെ ആവശ്യമുണ്ട്. സ്വജാതി മതത്തിപ്പെട്ടവര്‍ (സവര്‍ണ്ണ കുലന്‍’സ് ) മാത്രം

0
88

കുലസ്ത്രീകള്‍ക്കും കുലപുരുഷന്‍മാര്‍ക്കും വേണ്ടി കേരളത്തനിമയാര്‍ന്ന റാറാ റാസ്പുട്ടിന്‍ : ഡാന്‍സ് പാര്‍ട്ണറെ ആവശ്യമുണ്ട്. സ്വജാതി മതത്തിപ്പെട്ടവര്‍ (സവര്‍ണ്ണ കുലന്‍’സ് ) മാത്രം.

സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചുകൊണ്ട് മുന്നേറുന്ന നവീന്‍ റസാഖിന്റേയും ജാനകി ഓംകുമാറിന്റേയും ഡാന്‍സ് വീഡിയോയ്ക്ക് സോഷ്യൽ മീഡിയയും സുഹൃത്തുക്കളും വലിയ പിന്തുണയാണ് നൽകുന്നത് .റാസ്പുടിന്‍ ഡാന്‍സ് വൈറലായതിന് പിന്നാലെ ഇരുവരുടെയും മതം ചൂണ്ടിക്കാട്ടി സംഘപരിവാരം ഇവര്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി രംഗത്തെത്തിയിരുന്നു.

ഇതോടെ ഇരുവരെയും സോഷ്യൽ മീഡിയ ഏറ്റെടുത്തു . ജാനകിക്കും നവീനും പിന്‍തുണയുമായും നിരവധി പേര്‍ രംഗത്തെത്തി.വിദ്വേഷം പ്രചരിപ്പിച്ചവര്‍ക്ക് മറുപടിയായി പുതിയ ഡാന്‍സ് വീഡിയോയുമായി സുഹൃത്തുക്കളുമെത്തി.

എന്നാൽ ഏറ്റവും പുതിയ വീഡിയോ ദയയുടേതാണ് .കുത്തു വിളക്കും പിടിച്ചോണ്ട് റാസ്പുട്ടിനെ കാത്തു നിൽക്കുന്ന യുവതിയിലാണ് ദയയുടെ ഡാൻസ് വീഡിയോ തുടങ്ങുന്നത്.നാടൻ വേഷത്തിൽ രാസ റാസ്പുട്ടിന് ചുവടുകൾക്ക് ശേഷം ആർഷഭാരത സംസ്കാരത്തിലേയ്ക്ക് മടങ്ങുന്നുമുണ്ട് നർത്തകി .

നവീനിന്റെയും ജാനകിയുടെയും ഡാന്‍സിനെ പരിഹസിച്ച ഏവർക്കും ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം .മുണ്ടുടുത്ത് കച്ചകെട്ടി കുടുമ വെച്ച് കുലസ്ത്രീ വേഷത്തില്‍ വന്ന ദയ, സംഘ പരിവാരങ്ങളുടെ നെഞ്ചത്താണ് താണ്ഡവമാടിയത്.

‘ഡാന്‍സ് പാര്‍ട്ണറെ ആവശ്യമുണ്ട്. സ്വജാതി മതത്തിപ്പെട്ടവര്‍ (സവര്‍ണ്ണ കുലന്‍’സ് ) മാത്രം ജാതകസഹിതം അപേക്ഷിക്കുക.ദയ ബാബുരാജ് തേര്‍ഡ് ബി എ ഇക്കണോമിക്‌സ് ‘ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

https://www.facebook.com/100011078414282/videos/1301582740220994/

നിമിഷനേരങ്ങള്‍ക്കുള്ളി ദയയുടെ കുലസ്ത്രീ ഡാന്‍സ് സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറുകയായിരുന്നു.