ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ്: നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

0
94

ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് തുടങ്ങി. വടക്കൻ ബംഗാളിലെ രണ്ടും തെക്കൻ ബംഗാളിലെ മൂന്നും ജില്ലകളിലെ 44 സീറ്റുകളാണ് പോളിങ് ബൂത്തിലെത്തുന്നത്.

373 സ്ഥാനാർഥികൾ മത്സര രംഗത്തുണ്ട്. സംഘർഷ സാഹചര്യം കണക്കിലെടുത്ത് 793 കമ്പനി അർധ സൈനികരെ വിന്യസിച്ചിട്ടുണ്ട്.

കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ, ബിജെപി എം.പിമാരായ ലോക്കറ്റ് ചാറ്റർജി, നിതിഷ് പ്രമാണിക്, സംസ്ഥാന പ്രതിപക്ഷ നേതാവ് അബ്ദുൽ മന്നൻ, 4 സംസ്ഥാന മന്ത്രിമാർ എന്നിവരുടെ മണ്ഡലങ്ങളും ഉള്‍പ്പെടുന്നു.