ഫിലിപ്പ് രാജകുമാരന്‍ അന്തരിച്ചു

0
68

ബ്രിട്ടണിലെ ഫിലിപ്പ് രാജകുമാരന്‍ അന്തരിച്ചു. എലിസബത്ത് രാജകുമാരിയുടെ ഭര്‍ത്താവാണ്. 99-ാം വയസിലായിരുന്നു അന്ത്യം.

വെള്ളിയാഴ്ച രാവിലെ വിന്‍ഡ്‌സര്‍ കാസ്റ്റിലായിരുന്നു അന്ത്യം. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബെക്കിംഗ്ഹാം കൊട്ടാരമാണ് ഇക്കാര്യം അറിയിച്ചത്.

തന്റെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് 2017ലാണ് ഫിലിപ്പ് വിരമിച്ചത്. 1947ലായിരുന്നു രാജകീയ നാവികസേനാ ഉദ്യോഗസ്ഥനായ ഫിലിപ്പും എലിസബത്തും തമ്മിലുള്ള വിവാഹം. രാജദമ്പതികള്‍ 1961, 1983, 1997 വര്‍ഷങ്ങളില്‍ ഇന്ത്യയിലെത്തിയിരുന്നു.