കൊല്ലത്ത് ആക്രി വില്‍പ്പനക്കാരനെ ആര്‍.എസ്.എസ് സംഘം ബ്ലെയിഡ് കൊണ്ട് വരഞ്ഞു

0
74

കൊല്ലം പുന്തലത്താഴത്ത് ആക്രി വില്‍പ്പനകാരനെ ആര്‍.എസ്.എസ് സംഘം ബ്ലെയിഡ് കൊണ്ട് വരഞ്ഞു. പുന്തലത്താഴം സ്വദേശി രഞ്ജിത്തിനെയാണ് ആര്‍.എസ്.എസ് സംഘം ബ്ലെയിഡ് കൊണ്ട് വരഞ്ഞ് ക്രൂരത കാട്ടിയത്.

ക്രൂര മര്‍ദ്ദനത്തില്‍ രഞ്ജിത്തിന് ഗുരുതര പരിക്കേറ്റു. ആക്രമണം തടയാന്‍ ശ്രമിച്ച രഞ്ജിത്തിന്റെ ഭാര്യയേയും ആര്‍.എസ്.എസ് സംഘം തൊഴിച്ചു.

ഇരവിപുരം ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം. നൗഷാദിന്റെ പോസ്റ്റര്‍ നശിപ്പിച്ചതിനെ ചോദ്യം ചെയ്തതാണ് വീട് കയറി ആക്രമണത്തില്‍ കലാശിച്ചത്.