ഷോപിയാനില്‍ ഏറ്റുമുട്ടല്‍ : അഞ്ച് ഭീകരരെ വധിച്ചു : നാല് ജവാന്‍മാര്‍ക്ക് പരിക്ക്

0
72

കാശ്മീരിലെ പുല്‍വാമ ജില്ലയിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലുണ്ടായ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ അഞ്ച് ഭീകരര്‍ കൊല്ലപ്പെടുകയും നാല് ജവാന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

വ്യാഴാഴ്ച വൈകുന്നേരം ഷോപയാനിലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഇവിടെ വെച്ച് മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. ഈ ഏറ്റുമുട്ടലിനിടെയാണ് മൂന്ന് ജവാന്‍മാര്‍ക്ക് പരിക്കേറ്റത്.

രണ്ടാമത്തെ ഏറ്റുമുട്ടല്‍ ഉണ്ടായത് ത്രാൽ പ്രദേശത്ത് വെള്ളിയാഴ്ച പുലര്‍ച്ചെയാണ്. ഈ ഏറ്റുമുട്ടലിൽ രണ്ട് ഭീകരെ വധിച്ചു. പ്രദേശത്ത് പരിശോധന കർശനമാക്കിയിട്ടുണ്ട്.