കെഎസ്ആർടിസി വിദ്യാർത്ഥി കൺസഷന്റെ കാലാവധി ഏപ്രിൽ 30 വരെ നീട്ടി

0
109

കെഎസ്ആർടിസി വിദ്യാർത്ഥി കൺസഷന്റെ കാലാവധി ഏപ്രിൽ 30 വരെ നീട്ടി.അധ്യയന വർഷം അവസാനിക്കുന്ന മാർച്ച് 31 വരെയാണ് വിദ്യാർത്ഥികൾക്ക് കെഎസ്ആർടിസി കൺസഷൻ സൗകര്യം നൽകിയിരുന്നത്.

എന്നാൽ കോവിഡ്  പശ്ചാത്തലത്തിൽ എസ്എസ്എൽസി, പ്ലസ്‌ടു, വിഎച്ച്എസ്‌സി ഉൾപ്പെടെയുള്ള പൊതു പരീക്ഷകളുടെ തീയതി ദീർഘിപ്പിച്ച സാഹചര്യത്തിൽ നിലവിലുള്ള വിദ്യാർത്ഥി കൺസഷൻ കാലാവധി ഏപ്രിൽ 30 വരെ ദീർഘിപ്പിച്ചതായി കെഎസ്ആർടിസി അറിയിച്ചു.