യുഡിഎഫ് പ്രവർത്തകർ തമ്മിൽ കത്തിക്കുത്ത്, ഇടുക്കിയിൽ ജോസഫ് ഗ്രൂപ്പുകാരന് കുത്തേറ്റു

0
112

ഇടുക്കിയിൽ യുഡിഎഫ് പ്രവർത്തകർ തമ്മിൽ കത്തിക്കുത്ത്. വാഴത്തോപ്പ് പഞ്ചായത്തിലാണ് യുഡിഎഫ് പ്രവർത്തകർ തമ്മിൽ കത്തിക്കുത്തുണ്ടായത്. ഭൂമിയംകുളത്ത് ഞായറാഴ്ച വൈകിട്ടാണ് സംഭവം.

ജോസഫ് ഗ്രൂപ്പ് പ്രവർത്തകനായ ഷിജോ ഞവരക്കട്ടിനാണ് കുത്തേറ്റത്. കോൺഗ്രസ് പ്രവർത്തകനായ ബൈജു ഉറവുങ്കൽ ആണ് കുത്തിയത്. എൽഡിഎഫ് സ്ഥാനാർഥിയുടെ പ്രചാരണ ബോർഡുകൾ നശിപ്പിക്കുന്നത് സംബന്ധിച്ച തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത് എന്നറിയുന്നു.