Friday
9 January 2026
21.8 C
Kerala
HomeKeralaപ്രളയകാലത്ത് തന്ന അരിക്ക് പോലും അണ പൈ കണക്കുപറഞ്ഞ് വാങ്ങി; പിണറായി വിജയൻ

പ്രളയകാലത്ത് തന്ന അരിക്ക് പോലും അണ പൈ കണക്കുപറഞ്ഞ് വാങ്ങി; പിണറായി വിജയൻ

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മോദി വര്‍ഗീയതയുടെ ഉപാസകനാണെന്നും വാഗ്ദാന ലംഘനത്തിന്റെ അപോസ്തലനാണെന്നും ഇത്തരക്കാരെ പഠിക്കുപുറത്തുനിര്‍ത്താന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും പിണറായി പറഞ്ഞു.

വികസന കാര്യങ്ങളില്‍ സംസ്ഥാനത്തിനൊപ്പം നില്‍ക്കാന്‍ ബാധ്യതയുള്ള കേന്ദ്രം സംസ്ഥാനത്തിന്റെ വികസനത്തിന് തുരങ്കം വെക്കുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് സഹായിക്കാന്‍ തയ്യാറായി മുന്നോട്ടുവന്ന രാജ്യങ്ങളെ പോലും കേന്ദ്രം തടഞ്ഞു. അങ്ങനെയുള്ളവര്‍ ഇപ്പോള്‍ വന്ന് കേരളത്തോട് അമിതമായ താത്പര്യം കാണിക്കുമ്പോള്‍ നേരത്തെയുണ്ടായ അനുഭവം ജനങ്ങള്‍ സ്വാഭാവികമായി ഓര്‍ക്കും.

 

 

RELATED ARTICLES

Most Popular

Recent Comments