ബംഗാളിലും അസമിലും രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി: കനത്ത സുരക്ഷ

0
85

ബംഗാളിലെയും അസമിലെയും നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. ബംഗാളിലെ 30, അസമിലെ 39 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്.ആദ്യഘട്ട വോട്ടെടുപ്പിനിടയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ബംഗാളിലെ ബാങ്കുര, പടിഞ്ഞാറന്‍ മിഡ്നാപുര്‍, കിഴക്കന്‍ മിഡ്നാപുര്‍, സൗത്ത് 24 പര്‍ഗനാസ് ജില്ലകളിലെ 30 സീറ്റുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ആദിവാസി മേഖലയില്‍നിന്ന് തെരഞ്ഞെടുപ്പ് ആവേശം തെക്കന്‍ ബംഗാളിലേക്കു നീങ്ങുകയാണ്.

171 സ്ഥാനാര്‍ഥികളാണുള്ളത്.തൃണമൂല്‍ കോണ്‍ഗ്രസും, ബിജെപിയും മുഴുവന്‍ സീറ്റുകളിലും മല്‍സരിക്കുന്നുണ്ട്. കോണ്‍ഗ്രസ് 9, സിപിഎം 15, സിപിഐ 2 സീറ്റുകളിലാണ് മത്സരിക്കുന്നത്.