രജനികാന്തിന് ദാദാസാഹെബ് ഫാൽക്കെ പുരസ്‌കാരം

0
67

സ്റ്റൈൽ മന്നൻ രജനികാന്തിന് 51ാമത് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവഡേക്കറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവഡേക്കറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

ഇന്ത്യന്‍ ചലച്ചിത്രരംഗത്ത് നല്‍കിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് ഭാരത സര്‍ക്കാര്‍ സമ്മാനിക്കുന്ന പുരസ്‌കാരമാണ് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം.നടൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് എന്ന നിലയിൽ രജനികാന്ത് നൽകിയ സംഭാവനകൾ വളരെ മികച്ചതാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

‘ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളായ രജനികാന്തിന് 2019ലെ ദാദാസാഹെബ് ഫാൽക്കെ അവാർഡ് പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. നിർമ്മാതാവ്, തിരക്കഥാകൃത്ത് എന്ന നിലയിൽ രജനികാന്ത് നൽകിയ സംഭാവനകൾ വളരെ മികച്ചതാണ്.’- ജാവദേക്കർ പറഞ്ഞു.

ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാല്‍ക്കെയുടെ 100-ആം ജന്മവാര്‍ഷികമായ 1969 മുതല്‍ക്കാണ് ഈ പുരസ്‌കാരം നല്കിത്തുടങ്ങിയത്. 2018 ല്‍ അമിതാഭ് ബച്ചനായിരുന്നു പുരസ്‌കാര ജേതാവ്.

ഗായകരായ ആഷ ഭോസ്ലെ, ശങ്കർ മഹാദേവൻ, അഭിനേതാക്കളായ മോഹൻലാൽ, ബിശ്വജീത്, സംവിധായകൻ സുഭാഷ് ഘായ് എന്നിവർ ചേർന്നാണ് രജനികാന്തിനെ പുരസ്കാരത്തിനു തെരഞ്ഞെടുത്തത്.