ഭീഷണിപ്പെടുത്തിയെന്ന പരാതി ; ബിജെപി നേതാവ് ഹിമന്ത ബിശ്വ ശർമയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ

0
107

അസമിലെ ബിജെപി നേതാവ് ഹിമന്ത ബിശ്വ ശർമയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ. ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് നേതാവ് ഹഗ്രാമ മൊഹിലാരിയെ ഭീഷണിപ്പെടുത്തിയെന്ന മഹാസഖ്യത്തിന്റെ പരാതിയിലാണ് വിശദീകരണം തേടിയത്.

തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് സംഭവം. ഹഗ്രാമ മൊഹിലാരിക്കെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് പരാതി.

നാളെ വൈകീട്ട് 5ന് മുൻപ് വിശദീകരണം നൽകാനാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഹിമന്തയെ പ്രചാരണത്തിൽ നിന്ന് വിലക്കണമെന്നാണ് മഹാസഖ്യത്തിന്റെ ആവശ്യം.