മലയാളത്തിന്റെ ഹാസ്യ നടൻ അടൂർ ഭാസി ഓർമയായിട്ട് 31 വർഷം

0
80

മലയാളിയുടെ പ്രിയപ്പെട്ട ഹാസ്യനടൻ അടൂർഭാസിയുടെ ഓർമദിനമാണിന്ന്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഭാസിയെന്ന അതുല്യകലാകാരൻ കടന്നുപോയിട്ട് 31 വർഷം. മലയാള സിനിമയിലെ ഹാസ്യ രംഗങ്ങൾക്ക് പുതിയ മാനം നൽകിയ നടനാണ് അടൂർ ഭാസി എന്ന കെ. ഭാസ്‌ക്കരൻ നായർ.

പ്രശസ്ത ഹാസ്യ സാഹിത്യകാരൻ ഇ.വി. കൃഷ്ണപ്പിള്ളയുടേയും കെ. മഹേശ്വരി അമ്മയുടേയും മകൻ. തനി മധ്യതിരുവിതാംകൂർ ഭാഷ ഉപയോഗിച്ച് ഹാസ്യം ചമച്ച നടൻ. കേവലം ഹാസ്യനടനല്ല, ഉൾക്കരുത്തുള്ള കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ അഭിനയ പ്രതിഭയായിരുന്നു അടൂർ ഭാസി.

എഴുത്തുകാരനും പത്രപ്രവർത്തകനും ഗായകനും സംവിധായകനുമായിരുന്നു അടൂർ ഭാസി. തിരമാലയാണ് ആദ്യ സിനിമ. മുടിയനായ പുത്രൻ എന്ന ചിത്രത്തിലൂടെ ഭാസി സിനിമയിൽ ചുവടുറപ്പിച്ചു. പിന്നീട് ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ, ചട്ടക്കാരി, ലങ്കാദഹനം, നഗരമേ നന്ദി, ഉത്തരായനം, സ്ഥാനാർത്ഥി സാറാമ്മ തുടങ്ങി എഴുന്നൂറോളം ചിത്രങ്ങളിലൂടെ അടൂർ ഭാസി മലയാള സിനിമയിലെ നിറസാന്നിധ്യമായി.