തൃശൂർ പൂരം മുടങ്ങില്ലെന്ന് വി എസ് സുനിൽകുമാർ

0
91

തൃശൂർ പൂരം മുടങ്ങില്ലെന്ന് വി എസ് സുനിൽകുമാർ. സർക്കാർ തീരുമാനം അട്ടിമറിക്കാൻ ഉദ്യോഗസ്ഥരെ അനുവദിക്കില്ല. പൂരം എക്‌സിബിഷൻ നടത്തേണ്ടെന്ന് പറഞ്ഞിട്ടില്ല.

അതുമായി ബന്ധപ്പെട്ട് അനാവശ്യതടസമുണ്ടാക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. എക്‌സിബിഷന് 200 പോർക്ക് മാത്രം അനുമതിയെന്ന തീരുമാനം അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് യോഗം വിളിക്കാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു മന്ത്രി വി.എസ്. സുനിൽകുമാർ. ഓൺലൈനായാണ് യോഗം ചേർന്നത്.