കേരളത്തിൽ ഇരുപത് ലക്ഷം ബംഗ്ലാദേശി വോട്ടർമാർ: വ്യാജ പ്രചാരണവുമായി സംഘപരിവാറും കോൺഗ്രസും

0
117

കേരളത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓൺലൈൻ ആയി നടത്തിയ വോട്ട് ചേർക്കൽ പ്രക്രിയയിൽ സംഭവിച്ച വീഴ്ചയെ രാഷ്ട്രീയ ആയുധമാക്കിക്കി സംഘപരിവാറും കോൺഗ്രസും. ദേശിയ തലത്തിൽ കേരളത്തെ ഇകഴ്ത്തിക്കാട്ടാനും, ഇടതുപക്ഷ സർക്കാരിനെ കരി വാരി തേക്കാനുമാണ് നീക്കം. പ്രതിപക്ഷ നേതാവ് ആരോപണം ഉയർത്തിയ ഇരട്ട വോട്ട് വിഷയത്തിൽ രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കുൾപ്പടെ ഇരട്ട വോട്ട് ഉള്ളതായി തെളിഞ്ഞു.

ഇതുകൂടാതെ പ്രതിപക്ഷ നേതാവ് തന്നെ ചൂണ്ടിക്കാട്ടിയ അഞ്ച് വോട്ട് ഉദുമ സ്വദേശിയായ സ്ത്രീയും കോൺഗ്രസ്സുകാരിയാണ് എന്ന് വ്യക്തമായിരുന്നു.യു ഡി എഫ് സ്ഥാനാർത്ഥികൾക്കും, എ ഐ സി സി വക്താവ് ക്ഷമ ഉൾപ്പടെയുള്ള കോൺഗ്രസ്സ് നേതാക്കൾക്കും ഇരട്ട വോട്ട് ഉണ്ടെന്ന് തെളിഞ്ഞതോടെ പ്രതിപക്ഷ നേതാവിന്റെ ആരോപണം യു ഡി എഫിന് തിരിച്ചടിയായി.

ഈ സാഹചര്യത്തിലാണ് ഇരട്ടവോട്ടിനെ മുതലെടുക്കാൻ ദേശിയ തലത്തിൽ പ്രചരണം നടക്കുന്നത്. കേരളത്തിൽ ഇരുപത് ലക്ഷം ബംഗ്ലാദേശി വോട്ടർമാർ ഉണ്ടെന്നാണ് പ്രചരണം. ബംഗ്ലാദേശിൽ നിന്നും കുടിയേറിയവരാണ് ഇവരെന്നും കേന്ദ്ര സർക്കാർ ഇതിൽ നടപടി എടുക്കണമെന്നുമാണ് പ്രചരണം.

തോൽവി മുന്നിൽ കണ്ട പ്രതിപക്ഷം നാണക്കേട് മറക്കാൻ നടത്തിയ നീക്കമായിരുന്നു കള്ളവോട്ട് എന്ന പ്രചരണം. കോൺഗ്രസ് നേതാക്കളുടെ പേരുകളാണ് ഇതുവരെ പുറത്ത് വന്നത്. പട്ടിക തയ്യാറാക്കുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷന് വന്ന സാങ്കേതിക പിഴവിനെ രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിച്ച കോൺഗ്രസ് ഇപ്പോൾ ദേശിയ തലത്തിൽ കേരളത്തെ അപമാനിക്കാൻ ബി ജെ പി ക്കും സംഘ്പരിവാറിനും വഴി തുറന്നു കൊടുക്കയാണ് ചെയ്തത്.