ദിവസം 2.50 ലക്ഷം പേർക്ക്‌‌ വാക്‌സിൻ നൽകാന്‍ തീരുമാനം

0
73

ഏപ്രിൽ ഒന്നുമുതൽ 45ന്‌ മുകളിൽ പ്രായമുള്ളവർക്ക് വാക്‌സിനേഷൻ നൽകുന്നതിനുള്ള ഒരുക്കങ്ങൾ ചീഫ് സെക്രട്ടറി വി പി ജോയിയുടെ നേതൃത്വത്തിലുള്ള ഉന്നതയോഗം വിലയിരുത്തി. ദിവസം 2.50 ലക്ഷം പേർക്ക്‌‌ വാക്‌സിൻ നൽകാനാണ്‌ തീരുമാനം.

45 ദിവസം കൊണ്ട് പൂർത്തിയാക്കും. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ കൂടുതൽ കേന്ദ്രങ്ങൾ ഒരുക്കും. തെരഞ്ഞെടുപ്പ്, ഉത്സവം, പൊതു പരീക്ഷകൾ തുടങ്ങിയവ വരുന്ന സാഹചര്യത്തിൽ വാക്‌സിൻ സ്വീകരിച്ച് സുരക്ഷിതരാകേണ്ടത് അത്യാവശ്യമാണ്.

കോവിഷീൽഡ്‌ ആദ്യ ഡോസ്‌ എടുത്തവർ 42 മുതൽ 56 ദിവസത്തിനകവും രണ്ടാം ഡോസ്‌ എടുക്കണം. കോവാക്‌സിൻ എടുത്തിട്ടുള്ളവർ 28 മുതൽ 42 ദിവസത്തിനകം രണ്ടാം ഡോസും സ്വീകരിക്കണം.