Friday
9 January 2026
27.8 C
Kerala
HomeKeralaതൊഴിൽ തേടുന്നവരാണോ? സർക്കാർ ജോബ്‌ പോർട്ടലിൽ രജിസ്റ്റർ ചെയ്യാം

തൊഴിൽ തേടുന്നവരാണോ? സർക്കാർ ജോബ്‌ പോർട്ടലിൽ രജിസ്റ്റർ ചെയ്യാം

അഭ്യസ്തവിദ്യരായ തൊഴിൽ അന്വേഷകരാണോ നിങ്ങൾ. തൊഴിൽ തേടി ഇനി അലയേണ്ട. സംസ്ഥാന സർക്കാർ ആരംഭിച്ച ‘ഡിജിറ്റൽ വർക്ക്‌ഫോഴ്‌സ്‌ മാനേജ്‌മെന്റ്‌ സിസ്റ്റം കേരളയിലൂടെ’ തൊഴിൽനേടാം.

https://knowledgemission.kerala.gov.in/ എന്ന ലിങ്കിൽ കയറി ഇ-മെയിൽ ഐഡി നൽകി രജിസ്റ്റർ ചെയ്യാം. ബയോഡാറ്റയും അപ്‌ലോഡ് ചെയ്യാം. രജിസ്റ്റർ ചെയ്‌തവരെ കെ ഡിസ്‌കിൽനിന്ന്‌ ബന്ധപ്പെടും. അഞ്ചു വർഷത്തിനുള്ളിൽ 20 ലക്ഷം പേർക്ക്‌ വീട്ടിലിരുന്ന്‌ ജോലി ചെയ്യാനുള്ള അവസരം ഒരുക്കുമെന്ന ബജറ്റ്‌ പ്രഖ്യാപനമാണ്‌ സർക്കാർ നടപ്പാക്കുന്നത്‌.

ഫെബ്രുവരി ഒമ്പതിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌ത പദ്ധതിയിലൂടെ ഇതുവരെ 32 പേർക്ക്‌ ജോലി ലഭിച്ചു. പോർട്ടലിൽ 13,000 ഓളം പേർ ഇതുവരെ അംഗത്വമെടുത്തു. രജിസ്റ്റർ ചെയ്‌തവർക്കുള്ള പരിശീലനം ഉടൻ ആരംഭിക്കും.

അഞ്ചുവർഷം കൊണ്ട്‌ 50 ലക്ഷം പേർക്കെങ്കിലും പരീശീലനം നൽകും. പരിശീലനം പൂർത്തിയാക്കുന്നവരുടെ വിവരം ഒരു പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കും. ഇവിടെ നിന്നാണ്‌ തൊഴിൽദാതാക്കൾ നിയമനം നടത്തുന്നത്. തൊഴിൽ ലഭിച്ചവരുടെ പിഎഫ്‌, ഗ്രാറ്റുവിറ്റി, ഇൻഷുറൻസ്‌ എന്നിവ സർക്കാർ നൽകും.

ലോകത്തെ വലിയ എംപ്ലോയ്‌മെന്റ്‌ ഏജൻസികളായ ഫ്രീലാൻസർ ഡോട്ട്‌ കോം, ക്വെസ്‌കോർപ്‌ എന്നീ സ്ഥാപനങ്ങളുമായി സർക്കാർ ചർച്ച നടത്തി. തെരഞ്ഞെടുപ്പ്‌ കഴിഞ്ഞാലുടൻ ധാരണപത്രത്തിൽ ഒപ്പുവയ്‌ക്കും. കെ ഡിസ്‌കിന്‌ കീഴിലാണ്‌ പോർട്ടൽ.

RELATED ARTICLES

Most Popular

Recent Comments