കൊവിഡ് കാലത്ത് കേരളത്തിലെ ജനങ്ങൾക്ക് ധൈര്യം പകർന്നൊരു സർക്കാരാണിത്,തുടർ ഭരണമുണ്ടാകുമെന്ന് സണ്ണി വെയിൻ

0
100

 

തെരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക് കൂടുതൽ സിനിമാ താരങ്ങൾ എത്തുന്നു. ഷൂട്ടിംഗ് ഷെഡ്യൂൾ നോക്കിയശേഷം വരും ദിവസം തെരഞ്ഞെടുപ്പ് പ്രചരണത്തിന് രംഗത്തുണ്ടാകുമെന്ന് നടൻ സണ്ണി വെയിൻ.

കേരളത്തിൽ തീർച്ചയായും തുടർ ഭരണമുണ്ടാകുമെന്ന് സണ്ണി വെയിൻ പറഞ്ഞു. കൊവിഡ് കാലത്ത് കേരളത്തിലെ ജനങ്ങൾക്ക് ധൈര്യം പകർന്നൊരു സർക്കാരാണ് ഇടത് പക്ഷ സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന് 90 നും 100 മധ്യേ മാർക്ക് നൽകുമെന്നും സണ്ണി വെയിൻ പറഞ്ഞു. അദ്ദേഹത്തിന്റെ നിലപാടുകളോട് യോജിപ്പാണെന്നും സണ്ണി കൂട്ടിച്ചേർത്തു.