വീണ്ടും പൊതുജനങ്ങൾക്കെതിരെ പ്രതിപക്ഷ നേതാവ് ,ഈസ്റ്റർ കിറ്റ് കൊടുക്കുന്നത് എന്തിനാണെന്ന് ചെന്നിത്തല

0
68

സംസ്ഥാന സർക്കാർ നടപ്പാക്കിയ എല്ലാ പദ്ധതികളും നിർത്തലാകുമെന്നുള്ള ചെന്നിത്തലയുടെ പ്രസ്താവനകൾ നമ്മൾ കേട്ടതാണ്.അവസാനമായി മറ്റൊന്നുകൂടി വന്നു .ജനങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ മുടക്കാൻ നിൽക്കുന്ന പ്രതിപക്ഷ നേതാവ് എന്ന ലേബൽ ആണ് പ്രതിപക്ഷ നേതാവിനുള്ളത്.ഏപ്രിൽ 14നാണ് വിഷു.എന്തിനാണ് വിഷുകിറ്റ്‌ ഇപ്പോൾ നൽകുന്നത് എന്നതായിരുന്നു ചോദ്യം. ചോദ്യം കടുപ്പമാണ്. ഉത്തരം ലളിതവും .

ഒരു പ്രത്യേക സാഹചര്യത്തിലാണ് ഏപ്രിൽ മാസത്തെ ഭക്ഷ്യക്കിറ്റും പെൻഷനും മുൻകൂറായി നൽകേണ്ടി വന്നത്. ആ തീരുമാനം ഉത്തരവായി പുറത്തിറങ്ങിയത് ഫെബ്രുവരിയിലും. എന്തായിരുന്നു സാഹചര്യം? ഏപ്രിൽ ആദ്യവാരം തുടർച്ചയായ അവധി ദിനങ്ങളാണ്. ഈസ്റ്റർ നാലാം തീയതിയും വിഷു പതിനാലിനും. ഈസ്റ്ററിനു മുമ്പ് പെൻഷൻ എത്തിക്കണമെങ്കിൽ വലിയ മുന്നൊരുക്കങ്ങൾ നടത്തണം.

സഹകരണ ബാങ്കുകൾ വഴി ഒരു തവണ പെൻഷൻ വിതരണം ചെയ്യുന്നതിന് 10 കോടി രൂപയാണ് സർക്കാരിന് ചെലവ്. അപ്പോൾ ഒരു മാസത്തിൽ രണ്ടു തവണ വിതരണം ചെയ്യേണ്ടി വന്നാൽ 20 കോടി രൂപയാകും. അതൊഴിവാക്കുന്നതിനാണ് ഈസ്റ്ററിന് വിതരണം ചെയ്യുന്ന പെൻഷനൊപ്പം വിഷുക്കൈനീട്ടം കൂടി നൽകാൻ തീരുമാനിച്ചത്. ആ തീരുമാനമെടുക്കുമ്പോൾ ഏപ്രിൽ ആറ് എന്ന ഇലക്ഷൻ തീയതി പ്രഖ്യാപിച്ചിട്ടേയില്ല.

വർദ്ധിപ്പിച്ച പെൻഷൻ തുകയായ 1600 രൂപ വിഷുവിനു മുമ്പ് വിതരണം ചെയ്യുമെന്ന് ഫെബ്രുവരി 10ന്റെ പത്രങ്ങൾ നോക്കിയാൽ പ്രതിപക്ഷ നേതാവിന് വ്യക്തമാകും. എതിർപ്പുണ്ടെങ്കിൽ അന്ന് പറയേണ്ടതായിരുന്നില്ലേ. ജനങ്ങൾ പട്ടിണി കിടക്കാതിരിക്കാനാണ് സർക്കാർ അരിയും മറ്റു ഭക്ഷ്യധാന്യങ്ങളും വിതരണം ചെയ്യുന്നത്. വോട്ടു കിട്ടാനല്ല .