മഞ്ചേശ്വരത്ത് പൊലീസ് വാഹനത്തിന് നേരെ വെടിവയ്പ്

0
90

കാസര്‍കോഡ് മഞ്ചേശ്വരത്ത് പൊലീസ് വാഹനത്തിന് നേരെ വെടിവയ്പ്. ഇന്നലെ രാത്രി 9.30ന് മിയാപദില്‍ വച്ചാണ് സംഭവം.അക്രമികള്‍ ഉപയോഗിച്ചിരുന്ന വാഹനം വഴിയില്‍ ഉപേക്ഷിച്ചു കടന്നു കളഞ്ഞു.

അക്രമികൾ നാട്ടുകാര്‍ക്ക് നേരെ തോക്കുചൂണ്ടി അക്രമ അന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഈ വിവരം അന്വേഷിച്ചു പോയ പൊലീസിന് നേരെയായിരുന്നു ആക്രമണം. തുടര്‍ന്നു പരിശോധന നടത്തി വാഹനം പൊലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുവരുന്നതിനിടെ വാഹനത്തിന് നേരെ രണ്ട് റൗണ്ട് വെടിവയ്ക്കുകയായിരുന്നു.

സംഭവത്തിൽ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമില്ല. എ എസ് ഐ ബാലകൃഷ്ണന് നിസാര പരുക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. അക്രമികളിൽ നാല് പേരുണ്ടെന്ന് തിരിച്ചറിഞ്ഞ പൊലീസ് ഇവർക്കായി തെരച്ചിൽ ഊർജിതമാക്കി.പ്രദേശത്ത് പോലീസ് നിരീക്ഷണം ശക്തമാക്കി.