മുംബൈയിലെ ആശുപത്രിയില്‍ തീപിടിത്തം; 2 മരണം

0
63

മും​ബൈ​യി​ലെ ഒ​രു മാ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന കോ​വി​ഡ് ആ​ശു​പ​ത്രി​യി​ല്‍ തീ​പി​ടി​ത്തം. ര​ണ്ടു രോ​ഗി​ക​ള്‍ മ​രി​ച്ചു. ഡ്രീം​സ് മാ​ൾ സ​ൺ​റൈ​സ് ആ​ശു​പ​ത്രി​യി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി 12:30 ഓ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

കോവിഡ് രോഗികളില്‍ 30 പേരെ മുലുന്ദ് ജംബോ സെന്ററിലേക്കും മൂന്ന് രോഗികളെ ഫോര്‍ട്ടിസ് ആശുപത്രിയിലേക്കും മറ്റുള്ളവരെ വിവിധ ആശുപത്രികളിലേക്കും മാറ്റിയതായി ഒരു മുതിര്‍ന്ന ഡോക്ടര്‍ അറിയിച്ചു.

സം​ഭ​വ​സ​മ​യം 70ൽ ​അ​ധി​കം രോ​ഗി​ക​ൾ ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു​വെ​ന്നും ര​ണ്ടു​പേ​ർ മ​രി​ച്ച​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ഇ​രു​പ​ത്തി​ര​ണ്ട് ഫ​യ​ർ എ​ഞ്ചി​നു​ക​ൾ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. തീ​പി​ടി​ത്ത​ത്തി​ല്‍ ആ​രും മ​രി​ച്ചി​ല്ലെ​ന്നും കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രാ​ണ് ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​തെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ല്‍ മാ​ളി​ല്‍ ആ​ശു​പ​ത്രി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് ആ​ദ്യ​മാ​യി കാ​ണു​ക​യാ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ ഗൗ​ര​വ​ക​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മും​ബൈ മേ​യ​ര്‍ കി​ഷോ​രി പ​ണ്ഡേ​ക്ക​ര്‍ പ​റ​ഞ്ഞു.